താനൂര്‍ : താനൂര്‍ കുന്നുംപുറം മേഖലകളില്‍ അനധികൃത കുന്നിടിക്കല്‍ വ്യാപകമാകുന്നു.
വ്യാപകമായ തോതിലാണ് ഇവിടെ കുന്നിടിക്കല്‍ നടക്കുന്നത്. പ്രദേശത്ത് വന്‍തോതില്‍ പാരിസ്ഥിതിക പ്രത്യാഘാതത്തിന് വഴി വെക്കുന്നുണ്ട്. ദിനം പ്രതി നിരവധി ലോഡ് മണ്ണ് കയറ്റി പോകുന്നുണ്ട്. റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


