സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ തൊടുമ്പോള്‍ വിള്ളലേല്‍ക്കുന്ന ആപ്ലിക്കേഷന്‍ നിലവില്‍ വന്നിരിക്കുന്നു. ഫോണിന്റെ ഗ്ലാസ് പൊട്ടിയതാണെന്ന് തോന്നിക്കുന്ന ഇല്ല്യൂഷന്‍ ആപ്പാണിത്. ഒന്നു തൊടുന്ന മാത്രയില്‍ തന്നെ സ്‌ക്രീന്‍ ക്രാക്കായി തോന്നിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
കൂട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ പറ്റിക്കാന്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണിന് കഴിയുന്നു. എങ്ങനെയെന്നാല്‍ നിങ്ങളുടെ ഫോണ്‍ എടുത്ത് ടച്ച് ചെയ്യുന്ന മാത്രയില്‍ ഫോണിന്റെ സ്‌ക്രീനില്‍ വിള്ളലുകള്‍ വീഴും. ഇതോടെ തങ്ങളാണ് ഫോണ്‍ പൊട്ടിച്ചതെന്ന് കരുതി ഫോണ്‍ എടുത്തവര്‍ പരിഭ്രാന്തിയിലാകും.
ഇതിനോടകം തന്നെ ലക്ഷകണക്കിനാളുകളാണ് ഈ പറ്റിക്കല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞിരിക്കുന്നത്.



