പല്ലിയെ പ്രസവിച്ച യുവതിയുടെ വീഡിയോ വൈറലാകുന്നു

Untitled-1 copy8 മാസം ഗര്‍ഭിണിയായ 31 കാരിയായ ഇന്തോനേഷ്യക്കാരി പല്ലിയെ പ്രസവിച്ച വീഡിയോയാണ് വൈറലാകുന്നത്. 8 മാസം ഗര്‍ഭിണിയായ ഡെബി ന്യൂബട്യോയിസ് എന്ന യുവതിയാണ് പല്ലിയെ പ്രസവിച്ചതായി വാര്‍ത്ത പ്രചരിച്ചിരിക്കുന്നത്. പ്രസവസമയത്ത് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പല്ലിയാണത്രെ പുറത്തു വന്നത്.

അതേസമയം പല്ലി ഇവരില്‍ നിന്ന് തന്നെയാണോ ജനിച്ചത് എന്നതിനെ കുറിച്ച് ഹെല്‍ത്ത് കെയറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അവിശ്വസനീയമാണെന്നും മറ്റൊരു ജീവി വ്യത്യസ്തമായ ജീവികളില്‍ പ്രസവിക്കാനുള്ള സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഗര്‍ഭിണിയുടെ എല്ലാ ലക്ഷണങ്ങളും ഡെബി കാണിച്ചിരുന്നു. എന്നാല്‍ ഡെബിയുടെ ഗര്‍ഭം മിഥ്യാ ഗര്‍ഭമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം ഡെബി ദുര്‍മന്ത്രവാദം ചെയ്യുന്നുണ്ടെന്നാരോപിച്ച് ഒരു വിഭാഗം ഇവര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. പല്ലിയെ പ്രസവിച്ച ഡെബിയുടെ വീഡിയോ ഇതിനോടകംതന്നെ ലക്ഷകണക്കിനാളുകളാണ് യൂ ട്യൂബില്‍ കണ്ട് കഴിഞ്ഞിരിക്കുന്നത്.

[youtube]https://www.youtube.com/watch?v=hds2lpwif0s[/youtube]

Share news
error: Content is protected !!
Scroll to Top