പിന്‍ സീറ്റ്‌ബെല്‍റ്റ് വേണ്ട; നിലപാടിലുറച്ച് സര്‍ക്കാര്‍

kerala-niyamasabhaതിരു : പിന്‍ സീറ്റ്ബല്‍റ്റ് വേണ്ടെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍ . അതേസമയം പ്രതിപക്ഷം ആവശ്യപ്പെടുകയാണെങ്കില്‍ സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തയ്യാറാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി തര്‍ക്കമില്ലെന്നും പ്രായോഗികത കണക്കിലെടുത്താണ് സീറ്റ് ബല്‍റ്റ് വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ തീരുമാനത്തെ ഏകപക്ഷീയമായി പിന്‍വലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്വുതാനന്ദന്‍ ആരോപിച്ചു. മന്ത്രിമാരും ഉദേ്യാഗസ്ഥരും തമ്മിലുള്ള ഏകോപനമില്ലായ്മയുടെ തെളിവാണിതെന്നും വിഎസ് പറഞ്ഞു.

അതേസമയം കാട്ടാക്കടയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡപകടങ്ങളെ കുറിച്ച് സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഇപി ജയരാജന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. കാട്ടാക്കട അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി. തിരുവഞ്ചൂരിന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Share news
error: Content is protected !!
Scroll to Top