എടപ്പാള്‍ : മദ്യം നല്‍കി എട്ടാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് എടപ്പാള്‍ സ്വദേശിയായ യുവാവിനെ ചങ്ങരംകുളം പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു.
രാവിലെ കളിക്കാനായി പുറത്തുവിട്ട സമയത്ത് വെള്ളം കുടിക്കാനായി വിദ്യാര്‍ത്ഥി അടുത്തുള ചായക്കടയില്‍ എത്തുകയായിരുന്നു. ഈ സമയം ചായക്കട പൂട്ടിയിരുന്നു. കടയിലിരുന്ന് യുവാവ് വെള്ളം കുടിക്കുന്നത് കണ്ടപ്പോള്‍ കുട്ടി അല്പം ആവശ്യപ്പെട്ടു. ഇതൊടെ ഗ്ലാസിലെ വെള്ളം യുവാവ് വിദ്യാര്‍ത്ഥിക്ക് നല്‍കി. ഇത് കുടിച്ചതോടെ മയങ്ങിയ കുട്ടിയെ അയാള്‍ വീട്ടിലേക്ക് കൊണ്ടു പോയി വീണ്ടും മദ്യം നല്‍കി. ഇതോടെ പൂര്‍ണ്ണമായും ബോധം നഷ്ടപ്പെട്ട കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയശേഷം സ്‌കൂളില്‍ തിരികെ കൊണ്ടു വിട്ടു.
ക്ലാസിലെത്തിയ കുട്ടിയുടെ മയക്കം ശ്രദ്ധയില്‍പ്പെട്ട സഹപാഠികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.



