തിരൂരില്‍ യുവാവുവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരൂര്‍ : നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ തൃക്കണ്ടിയൂര്‍ എല്‍.ഐ.സി ഓഫീസിനു സമീപത്തെ താഴത്തെവീട്ടില്‍ പരേതനായ വാസുദേവന്റെ മകന്‍ ധനഞ്ജയനെ (ഉണ്ണി 45 )യാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലോടെ തൃക്കണ്ടിയൂര്‍ എല്‍.ഐ.സി ഓഫീസിന് പിറകുവശത്തായി നിര്‍ത്തിയിട്ട ആള്‍ട്ടോ കാറില്‍ യുവാവ് കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.കാര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ക് ആക്കിയതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ഓഫീസര്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ […]

തിരൂരില്‍ കത്തിക്കുത്തില്‍ 2 യുവാക്കള്‍ക്ക് പരിക്ക്

തിരൂര്‍ : കൂട്ടായിയില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി (38), മൂസാന്റെ പുരക്കല്‍ മുഹമ്മദ് റാഫി(44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പകല്‍ രണ്ടിന് പള്ളി കബര്‍സ്ഥാനിലാണ് സംഭവം. പള്ളി കബര്‍സ്ഥാനില്‍ നില്‍ക്കുകയായിരുന്ന ആലിക്കുട്ടിയുമായി മുഹമ്മദ് റാഫി തര്‍ക്കമുണ്ടാക്കുകയും  കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ആലിക്കുട്ടി കത്തി കൈക്കലാക്കി തിരിച്ചു കുത്തി. പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി

പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പ് ഫെബ്രുവരി 14 ന് തിരൂരില്‍

തിരൂര്‍: സ്‌നേഹതീരം വോളന്റിയര്‍ വിങ്, ബ്ലഡ് ഡൊണേഴ്സ് കേരളയുമായി സഹകരിച്ച് നടത്തുന്ന മലപ്പുറം ജില്ലാ തല പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പ് 14 ന് തിരൂരില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. .തിരൂര്‍ ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തുള്ള കിന്‍ഷിപ്പ് ഹാളില്‍ വെച്ചാണ് ക്യാമ്പ് നടക്കുക. കോവിഡ് നെഗറ്റീവ് ആയ ആളുകളുടെ രക്തദാനത്തിലൂടെ ലഭിക്കുന്ന പ്ലാസ്മ, കോവിഡ് മൂലം ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി വഴി നല്‍കുന്നതാണ് പ്ലാസ്മ ഡൊണേഷന്‍. ഇതിലൂടെ കോവിഡ് മൂലം ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവന്‍

സമീക്ഷ ബഡ്സ് ഉപജീവന പദ്ധതിക്ക് തുടക്കം കുറിച്ച് തിരൂര്‍ നഗരസഭ ബഡ്സ് സ്‌കൂള്‍

തിരൂര്‍ നഗരസഭ ബഡ്സ് സ്‌കൂളില്‍ സമീക്ഷ ബഡ്സ് ഉപജീവന പദ്ധതിക്ക് തുടക്കമായി. നഗരസഭാധ്യക്ഷ നസീമ ആളത്തില്‍ പറമ്പില്‍ സമീക്ഷ തൊഴില്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 18 വയസിനു മുകളില്‍ പ്രായമുള്ള തൊഴില്‍ ചെയ്യുവാന്‍ കഴിവുള്ള ഭിന്നശേഷി വിദ്യാര്‍ഥികളെ സ്വയം തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ നഗരസഭ സെക്രട്ടറി എസ്. ബിജു, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി ഇന്ദിര, പ്രൊജക്ട് ഓഫീസര്‍ കെ.പി സലിം തുടങ്ങിയവര്‍ സംസാരിച്ചു.  

തിരൂര്‍ വടക്കേ അങ്ങാടിയില്‍ കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു

തിരൂര്‍ : വടക്കേ അങ്ങാടിയില്‍ കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു. തിരൂര്‍ ബോയ്‌സ് സ്‌കൂളിലെ യുപി വിഭാഗം അധ്യാപിക ജയലതയാണ് മരിച്ചത്. ആലത്തിയൂര്‍ പൊയിലിശേരി സ്വദേശിയാണ്. ഇന്ന് വൈകുന്നേരം 4 .30 ഓടെ തിരൂര്‍ വടക്കേ അങ്ങാടിയിലാണ് സംഭവം. സ്‌കൂളില്‍നിന്ന് മീറ്റിംഗ് കഴിഞ്ഞ് മടങ്ങിയ അധ്യാപികമാരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു അധ്യാപികക്കും സാരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു .തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ജയലതയുടെ ദേഹത്തുകൂടി ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അര്‍ഹത മാത്രമായിരിക്കണം മാനദണ്ഡം ; തവനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി കോണ്‍ക്ലേവ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഡോ. കെ.ടി ജലീല്‍

തിരൂര്‍ : മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അര്‍ഹത മാത്രമായിരിക്കണം മാനദണ്ഡമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. തിരൂര്‍ നൂര്‍ലേക്കില്‍ നടന്ന തവനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി കോണ്‍ക്ലേവ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തവനൂര്‍ നിയോജക മണ്ഡലത്തിലെ പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട്, കാലടി, വട്ടംകുളം പഞ്ചായത്തുകളിലെയും പൊന്നാനി, തിരൂര്‍ ബ്ലോക്കിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങള്‍ക്കായാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നത്

തിരൂരില്‍ എക്‌സൈസ് അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി

തിരൂര്‍ : തിരൂരില്‍ 50 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. മലപ്പുറം കുറകത്താണി സ്വദേശി കല്ലന്‍ ഇബ്രാഹിമാണ് പിടിയിലായത്. തിരൂര്‍ കോട്ട് കല്ലിങ്ങല്‍ ഭാഗത്ത് സ്വകാര്യലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിലപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് നടത്തിയ റെയിഡിലാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന ഇയാളുടെ ഇന്‍ഡിക്കാ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കഞ്ചാവിന് അന്‍പത് ലക്ഷം രൂപയോളം അന്താരാഷ്ട്ര വിപണിയില്‍ മതിപ്പ് വില കണക്കാക്കുന്നു.  

തിരൂരില്‍ വില്‍പനക്കായി സൂക്ഷിച്ച 53 കുപ്പി മദ്യം എക്‌സൈസ് പിടികൂടി

തിരൂര്‍ : വില്‍പനക്കായി 53 കുപ്പി മദ്യം കൈവശം സൂക്ഷിച്ച മധ്യവയസ്‌കനെ തിരൂര്‍ എക്‌സൈസ് സംഘം പിടികൂടി. തിരൂര്‍ തൃപ്രങ്ങോട് പുത്തനിയില്‍ വിജയന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 26.5 ലിറ്റര്‍ വിദേശ മദ്യം വീട്ടിലെ അമ്മിത്തറയുടെ സമീപത്ത് നിന്നാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. കാലങ്ങളായി ഇയാള്‍ പ്രദേശത്ത് മദ്യവില്‍പന നടത്തുന്ന ആളാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇയാള്‍ക്കെതിരെ നിരന്തരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിയെ തിരൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിനു മുന്‍പാകെ

തിരൂരില്‍ ജീപ്പ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

തിരൂര്‍ : നിയന്ത്രണംവിട്ട ജീപ്പ് ബൈക്കിലും പോസ്റ്റിലുമിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികരടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ ബി.പി അങ്ങാടി റോഡില്‍ പോലീസ് ലൈനില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കുറ്റിപ്പുറം ഭാഗത്തു നിന്നും തൊഴിലാളികളുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് പോലീസ് ലൈനിലെ വളവില്‍ വെച്ച് എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കിലും സമീപത്തെ പോസ്റ്റിലുമിടിച്ച് മറിയുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ കോഴിക്കോട് മാങ്കാവ് സ്വദേശി അനൂപിന് സാരമായി പരിക്കേറ്റു.പരിക്കേറ്റവരെ കോട്ടക്കലിലെ

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കും

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. തിരൂര്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ലിഫ്റ്റ് സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാ കുമാരി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു നിര്‍ദേശം.ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിവേ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യാതാക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ ലിഫ്റ്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ 17

error: Content is protected !!
Scroll to Top