തിരൂരില്‍ എക്‌സൈസ് അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി

തിരൂര്‍ : തിരൂരില്‍ 50 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. മലപ്പുറം കുറകത്താണി സ്വദേശി കല്ലന്‍ ഇബ്രാഹിമാണ് പിടിയിലായത്.

തിരൂര്‍ കോട്ട് കല്ലിങ്ങല്‍ ഭാഗത്ത് സ്വകാര്യലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിലപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് നടത്തിയ റെയിഡിലാണ് ഇയാള്‍ പിടിയിലായത്.

കഞ്ചാവ് സൂക്ഷിച്ചിരുന്ന ഇയാളുടെ ഇന്‍ഡിക്കാ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കഞ്ചാവിന് അന്‍പത് ലക്ഷം രൂപയോളം അന്താരാഷ്ട്ര വിപണിയില്‍ മതിപ്പ് വില കണക്കാക്കുന്നു.

 

Share news
error: Content is protected !!
Scroll to Top