താണ്ഡവിനെതിരെ കേസെടുത്ത് യുപി പോലീസ്

UP police register case against Thandav

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •  

ദില്ലി:ആമസോണ്‍ പ്രൈമിന്റെ വെബ് സീരിസ് താണ്ഡവിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് ക്രിമിനല്‍കേസ് എടുത്തു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബി ജെപി എംഎല്‍എ റാം കഥം നല്‍കിയ പരാതിയെ തുടര്‍ന്ന് വാര്‍ത്ത വിനിമയമന്ത്രാലയം ആമസോണ്‍ പ്രൈമില്‍ നിന്നും വിശദീകരണം ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്‌റ,രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജനുവരി 15 നാണ് താണ്ഡവ് വെബ്‌സീരിസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതെതുടര്‍ന്ന് ഈ വെബ് സീരീസ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി വാര്‍ത്താ പ്രക്ഷേപണമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

അവി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •