വീണുകിട്ടിയ വെള്ളിമൂങ്ങയെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി

The students set an example by handing over the fallen silver owl to the police station

Share news
 • 9
 •  
 •  
 •  
 •  
 •  
 • 9
 •  
 •  
 •  
 •  
 •  

താനൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തെങ്ങിന്‍ മുകളില്‍ നിന്നും വീണു കിട്ടിയ വെള്ളിമൂങ്ങയെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത് മൂന്ന് വിദ്യാര്‍ത്ഥികള്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തങ്ങളുടെ മാതാവ് പറഞ്ഞതനുസരിച്ച് മുങ്ങയെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നും അത് നിയമലംഘനമാണെന്നും ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്.

താനൂര്‍ സ്വദേശികളായ ഷാഫി, സാബിത്ത്, അദിന്‍ എന്നീ കുട്ടികളാണ് വെള്ളിമൂങ്ങയെ താനൂര്‍ സി.ഐ പി.പ്രമോദിനെ ഏല്‍പ്പിച്ചത്. കുട്ടികളുടെ പ്രവര്‍ത്തിയെ സി.ഐ അനുമോദിച്ചു. വെള്ളിമൂങ്ങയെ ഫോറസ്റ്റിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news
 • 9
 •  
 •  
 •  
 •  
 •  
 • 9
 •  
 •  
 •  
 •  
 •