തിരൂരില്‍ യുവാവുവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരൂര്‍ : നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ തൃക്കണ്ടിയൂര്‍ എല്‍.ഐ.സി ഓഫീസിനു സമീപത്തെ താഴത്തെവീട്ടില്‍ പരേതനായ വാസുദേവന്റെ മകന്‍ ധനഞ്ജയനെ (ഉണ്ണി 45 )യാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞായറാഴ്ച വൈകിട്ട് നാലോടെ തൃക്കണ്ടിയൂര്‍ എല്‍.ഐ.സി ഓഫീസിന് പിറകുവശത്തായി നിര്‍ത്തിയിട്ട ആള്‍ട്ടോ കാറില്‍ യുവാവ് കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.കാര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ക് ആക്കിയതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ഓഫീസര്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്സ് ടീമെത്തി കാറിന്റെ ഗ്ലാസ് തകര്‍ത്ത് യുവാവിനെ പുറത്തെടുത്തു. തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.അമ്മ:ലക്ഷ്മി. ഭാര്യ : അനില. മക്കള്‍ : ആദര്‍ശ്,ആദിത്യന്‍.

 

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •