Section

malabari-logo-mobile

കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയിൽ.   

HIGHLIGHTS :   മലപ്പുറം;  മഞ്ചേരിയിൽ 10 കിലോ കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന  പുളിക്കൽ ഫിറോസ് (38) പിടിയിൽ  ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്...

 

മലപ്പുറം;  മഞ്ചേരിയിൽ 10 കിലോ കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന  പുളിക്കൽ ഫിറോസ് (38) പിടിയിൽ  ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും മeഞ്ചരി പോലീസും ചേർന്ന് മഞ്ചേരി മുട്ടിപ്പാലത്ത് വച്ച് ഇയാളെ പിടികൂടിയത്. ഇയാൾ 2010 ലെ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയാണ്

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മഞ്ചേരി സ്വദേശികളായ 6 പേരെയാണ് കൊണ്ടോട്ടിയിലും മേലാറ്റൂരിൽ നിന്നുമായി ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്. ഇവരിൽ നിന്നാണ് പാലക്കാട് സ്വദേശിയായ ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ 2 ആഴ്ചയോളമായി രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽ ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.

sameeksha-malabarinews

 

വിഷമദ്യ ദുരന്തക്കേസിൽ പിടിക്കപ്പെട്ട് 1 വർഷത്തോളo ജയിലിൽ കിടന്ന ഫിറോസ് ജാമ്യത്തിലിറങ്ങി വിചാരണ നടപടികൾ നേരിടുകയാണ്. ഇതോടെ 70 kg യോളം കഞ്ചാവാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് ഒന്നര മാസത്തിനിടയിൽ ജില്ലയിൽ നിന്നും പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി S സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ മലപ്പുറം നർക്കോട്ടിക്ക് സെൽ ഡിവൈഎസ് പി
പി. പി. ഷംസിൻ്റെ നിർദ്ദേശപ്രകാരം മഞ്ചേരി ഇൻസ്പക്ടർ കെ പി അഭിലാഷ്, എസ് ഐ ഉമ്മർ മേമന എന്നിവരുടെ നേതൃത്വത്തിൽ ‘ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണൻ  മാരാത്ത്, പി.സഞ്ജീവ് എന്നിവർക്ക് പുറമെ മഞ്ചേരി സ്റ്റേഷനിലെ ഷഹബിൻ, ഹരിലാൽ, സലീം എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!