പുതുച്ചേരിയില്‍ വീണത്‌ ദക്ഷിണേന്ത്യയിലെ അവസാന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍

ചെന്നൈ:  പുതുച്ചേരിയില്‍ വി, നാരായണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഇതോടെ ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസ്‌ ദക്ഷിണേന്ത്യയില്‍ നിലവില്‍ അധികാരത്തിലുണ്ടായിരുന്ന അവസാന സംസ്ഥാനവും നഷ്ടപ്പെട്ടു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിശ്വാസവോട്ടടെുപ്പിന്‌ തൊട്ടുമുമ്പായി നാരായണ സ്വാമിയും ഭരണപക്ഷ എംഎല്‍എമാരും ഭുരിപക്ഷം നഷ്ടപ്പെട്ടത്‌ തിരിച്ചറിഞ്ഞ്‌ സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന്‌ വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്ന്‌ സ്‌പീക്കര്‍ അറയിക്കുകയായിരുന്നു. പിന്നീട്‌ നാരായണ സ്വാമി ലെഫണന്റ്‌ ഗവര്‍ണറെ കണ്ട്‌ രാജിക്കത്ത്‌ നല്‍കി.

ആറ്‌ എംഎല്‍എ മാര്‍ ഭരണപക്ഷത്ത്‌ നിന്ന്‌ രാജിവെച്ചതോടെയാണ്‌ ആദ്യം മന്ത്രസഭ ഭുരപക്ഷം നഷ്ടപ്പെട്ടത്‌. പിന്നാലെ ഞായറാഴ്‌ച ഒരു കോണ്‍ഗ്രസ്‌ എംഎല്‍എയടക്കം രണ്ട്‌ എംഎല്‍എമാര്‍ കൂടി രാജിവെച്ചു ഇതോടെ ഭരണപക്ഷം ന്യൂനപക്ഷമായി.

ഒരു കാലത്ത്‌ ഉത്തരേന്ത്യ കൈവിട്ടപ്പോഴും ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്സിന്‌ നിര്‍ണ്ണായക സ്വാധീനമായിരുന്നു. ആദ്യം ദ്രാവിഡകക്ഷികള്‍ ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്‌ പ്രധാന കക്ഷിയല്ലാതായി. വഴിയേ ആന്ധ്രാപ്രദേശും പ്രദേശകക്ഷികള്‍ക്ക്‌ സ്വാധീനം വര്‍ദ്ധിച്ചെങ്ങിലും കോണ്‍ഗ്രസ്‌ തിരിച്ചവരുവ്‌ നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ്‌ ഭരണത്തിലില്ല. അവസാനമായ കര്‍ണ്ണാടകയിലും കേരളത്തിലും മുന്നണി സംവിധാനത്തിന്റെ ഭാഗമായി ഭരണത്തിലുണ്ടായിരുന്നെങ്ങിലും കഴിഞ്ഞ തവണ കേരത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസ്‌ പ്രതിപക്ഷത്താണ്‌. നിലവില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലുമാണ്‌ ഒരു പ്രതിപക്ഷകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന്‌ ദക്ഷിണേന്ത്യയില്‍ ഇടമുള്ളത്‌. തെരഞ്ഞെടുപ്പിന്‌ രണ്ട്‌ മാസം ബാക്കിനില്‍ക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ബിജെപിയിലേക്ക്‌ മറുകണ്ടം ചാടുന്നത്‌ പാര്‍ട്ടിക്ക്‌ വലിയ ക്ഷീണമാണ്‌.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •