ആലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി

ആലപ്പുഴ മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി ദേശിയ പാതയിലാണ് ബിന്ദുവിനെ കണ്ടെത്തുന്നത്. പ്രദേശത്തെ ഒരാളോട് ബിന്ദുവീട്ടിലേക്ക് ഫോണ്‍ചെയ്യാനായി ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാരോട് വിവരം പറഞ്ഞതോടെ അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷമേ തുടര്‍ നടപടികള്‍ തീരുമാനിക്കുകയൊള്ളു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 19 ാം തിയതിയാണ് യുവതി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഇതിനുശേഷം ഇവരെ ഒരു സംഘം ആളുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്ന് പോലീസ് നല്‍കുന്ന വിവരം.കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ വീട്ടിലെത്തി യുവതിയെ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് മടങ്ങിപ്പോയി. ഇന്നലെ വീണ്ടും ഒരു സംഘം എത്തി ബന്ധുക്കളെയും ഭര്‍ത്താവിനെയും ആക്രമിച്ച ശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ബിന്ദു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top