പൂങ്ങോട്ടുകുളത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 6 പേര്‍ക്ക് പരിക്ക്

തിരൂര്‍ : പൂങ്ങോട്ടുകുളത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ലോറി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടതായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.  

ആളില്ലാത്ത വാടക വീടിന്റെ ചുമര് ഇടിഞ്ഞ് വീണ് മൂന്നാം ക്‌ളാസുകാരന്‍ മരിച്ചു

തിരൂര്‍ : ആളില്ലാത്ത വാടക വീടിന്റെ ചുമര് ഇടിഞ്ഞ് വീണ് മൂന്നാം ക്‌ളാസുകാരന്‍ മരിച്ചു. തിരൂര്‍ പറവണ്ണ പള്ളാത്ത് ഫാറൂഖിന്റെ മകന്‍ ഫയാസ് (8) ആണ് മരണപ്പെട്ടത്. പറവണ്ണ ജിഎംയുപി സ്‌കൂള്‍ മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച വൈകീട്ട് 4. 30 ഓടെയാണ് അപകടം. ഫയാസ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റ അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫയാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോട്ടക്കല്‍

തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ഥാനാര്‍ത്ഥി മരിച്ചു

തിരൂര്‍ : തലക്കാട് 15-ാം വാര്‍ഡ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ സഹീറാബാനു തൈവളപ്പില്‍ (50 ) വാഹനാപകടത്തില്‍ മരണപ്പെട്ടു. കഴിഞ്ഞ ദിവസം ബന്ധുവിനോടൊപ്പം ബൈക്കില്‍ പോകവെയായിരുന്നു അപകടം . തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ അവശേഷിക്കെയാണ് തലക്കാടിന് നൊമ്പരമായി സ്ഥാനാര്‍ത്ഥിയുടെ മരണം. 2000 -2005 , 2010 -2015 കാലയളവുകളില്‍ പഞ്ചായത്ത് അംഗമായിരുന്നു. ടി.വി സൈദാലി എന്ന ബാപ്പുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍ :മുഹമ്മദ് ബഷീര്‍,അഹമ്മദ് ഖാനു ,റുബീന.

തിരൂരില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തിരൂര്‍: അമ്പത്തൊമ്പതുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരൂര്‍ പുളിക്കുന്നത്ത് അര്‍ജ്ജുന്‍ ശങ്കര്‍(33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവകരി രണ്ടാം

തിരൂരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തിരൂര്‍ :യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. വെട്ടം വാക്കാട് കുട്ടന്റെ പുരക്കല്‍ റിയാസ് (30)നെയാണ് തിരൂര്‍ സി.ഐ അബ്ദുല്‍ ബഷീറും സംഘവും
അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം

യുവാവിന്റെ ജനനേന്ദ്രിയും മുറിച്ച സംഭവം;യുവതി അറസ്റ്റില്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്തെ ലോഡ്ജില്‍ വെച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പോലീസ് വധശ്രമത്തിന് കേസെടുത്താണ്

error: Content is protected !!
Scroll to Top