തിരൂരില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തിരൂര്‍: അമ്പത്തൊമ്പതുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരൂര്‍ പുളിക്കുന്നത്ത് അര്‍ജ്ജുന്‍ ശങ്കര്‍(33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവകരി രണ്ടാം

Share news
 • 31
 •  
 •  
 •  
 •  
 •  
 • 31
 •  
 •  
 •  
 •  
 •  

തിരൂര്‍: അമ്പത്തൊമ്പതുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരൂര്‍ പുളിക്കുന്നത്ത് അര്‍ജ്ജുന്‍ ശങ്കര്‍(33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവകരി രണ്ടാം തിയ്യതിയാണ് സംഭവം നടക്കുന്നത്.

വീട്ടമ്മയുടെ ഭര്‍ത്താവ് പുലര്‍ച്ചെ 5.40 ഓടെ പത്രം വാങ്ങിക്കാന്‍ പുറത്ത് പോയ സമയത്താണ് പ്രതി അകത്ത് പ്രവേശിച്ച് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഭര്‍ത്താവ് വരുന്ന ശബ്ദം കേട്ടതോടെ പ്രതി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതി സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ട് പുറപ്പെടുവിച്ചിരുന്നു. പേരുമാറ്റി തൃശൂരില്‍ ഒരു ബീര്‍പാര്‍ലറില്‍ ജോലി ചെയ്യുന്നതിനിടയില്‍ മാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചതോടെ ഇയാള്‍ സംസ്ഥാനം വിട്ട് പൊള്ളാച്ചി, പഴനി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടയില്‍ പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ചൊവ്വാഴ്ച രാത്രി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഡിവൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ സി ഐ ഫര്‍ഷാദ് ടി.പി, എസ് ഐ അബ്ദുള്‍ ജലീല്‍ കെ, എ എസ് ഐമാരായ പ്രമോദ്, ഇഖ്ബാല്‍ സി.പി, മധുസൂധനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, രാജേഷ്,ദാസന്‍,സിപിഒ മാരായ ഹരീഷ് എ.കെ, സജി അലോഷ്യസ്, പങ്കജ്, ഹല്‍സത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
 • 31
 •  
 •  
 •  
 •  
 •  
 • 31
 •  
 •  
 •  
 •  
 •