മലപ്പുറം ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴില്‍ ഒഴിവുകള്‍

മലപ്പുറം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലെ ചേതന പെയിന്‍ ആന്റ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ കേന്ദ്രത്തിലേക്ക് നാഷനല്‍ ആയുഷ് മിഷന്‍ മുഖേന വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. ലാബ് ടെക്നീഷ്യന്‍ യോഗ്യത – ബി.എസ്.സി, എം.എല്‍.ടി, അഭിമുഖം ജൂലൈ 23. 2. അറ്റന്‍ഡര്‍, യോഗ്യത – എസ്.എസ്.എല്‍.സി, എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷം ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത പരിചയ സര്‍ട്ടിഫിക്കറ്റ്, അഭിമുഖം ജൂലൈ 26. 3. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ – യോഗ്യത : പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, കമ്പ്യൂട്ടറില്‍ മൂന്നു വര്‍ഷ പരിചയം, അഭിമുഖം ജൂലൈ 29.

താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിനായി അതത് തിയ്യതികളില്‍ രാവിലെ 10.3ന് ഹാജരാകണം. ഫോണ്‍ 0483 2731387.

Related Articles