കഞ്ചാവുമായി യുവാവ് പിടിയില്‍

നിലമ്പൂര്‍: രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പാണ്ടിക്കാട് ചെമ്പ്രശ്ശേരി പൂവ്വത്താന്‍ വീട്ടില്‍ സുല്‍ഫിക്കറലി (29 )ആണ് പിടിയിലായത്. ബൈക്കില്‍ കഞ്ചാവു കടത്തുന്നതിനിടയിലാണ് യുവാവ് കാളികാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാളികാവില്‍ നിന്നും കഞ്ചാവുമായി വരുന്ന വഴി അഞ്ചച്ചവിടി മൂച്ചിക്കലില്‍ വെച്ച് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്.

എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു .കാളികാവ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ റോബിന്‍ ബാബുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ആന്ധ്ര പ്രദേശില്‍ നിന്നും വന്‍തോതില്‍ ഇയാള്‍ കഞ്ചാവ് കടത്തുന്നതായി ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു .ഇതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

പ്രിവന്റീവ് ഓഫീസര്‍ ഷിജു മോന്‍, എന്‍.ശങ്കര നാരായണന്‍, കെ എസ് അരുണ്‍ കുമാര്‍, വി.സുഭാഷ്, ടി കെ സനീഷ്, ലിജിന്‍, ഷിജില്‍ നായര്‍, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles