Section

malabari-logo-mobile

ലൈഫ് മിഷന്‍ ഉപഭോക്താക്കള്‍ക്ക് 60 ശതമാനം വരെ വിലക്കുറവില്‍ നിര്‍മാണ സാമഗ്രികള്‍ ലഭിക്കും

HIGHLIGHTS : തിരുവനന്തപുരം: ലൈഫ് മിഷന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവില്‍ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ കമ്പനികളുമായി ധാര...

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവില്‍ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കായി നിര്‍മിക്കുന്ന വീടുകള്‍ക്കാണ് കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുക. നാലു ലക്ഷം രൂപയാണ് ഒരു വീടിന് സര്‍ക്കാര്‍ നല്‍കുന്നത്. വിലക്കുറവില്‍ നിര്‍മാണ സാമഗ്രികള്‍ ലഭിക്കുന്നത് ഏറെ ആശ്വാസം പകരും. പെയിന്റ്, സാനിറ്ററി സാമഗ്രികള്‍, വാട്ടര്‍ ടാങ്ക്, സ്റ്റീല്‍, സിമന്റ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍, പൈപ്പ് ഫിറ്റിംഗുകള്‍, ടൈലുകള്‍ എന്നിവയെല്ലാം കുറഞ്ഞ നിരക്കില്‍ ലഭിക്കും. 60 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ നല്‍കുന്നത്. ഇതിലൂടെ ഗുണഭോക്താവിന് 50,000 മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ ലാഭമുണ്ടാവും.

മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ മന്ത്രി എ. സി. മൊയ്തീനിന്റെയും സാന്നിധ്യത്തില്‍ ലൈഫ് മിഷന്‍ സി. ഇ. ഒ യു. വി ജോസ് പതിനഞ്ച് കമ്പനികളുമായാണ് ധാരണാപത്രം ഒപ്പുവച്ചത്. സാനിട്ടറി ഫിറ്റിംഗ് രംഗത്തെ അതികായരായ സെറ, ജീറ്റ്, പെയിന്റ് നിര്‍മാണ കമ്പനികളായ ഏഷ്യന്‍ പെയിന്റ്സ്, നെറോലാക്, ഇലക്ട്രിക്കല്‍ സാമഗ്രി നിര്‍മാതാക്കളായ ലെഗ്രാന്റ്, വീഗാര്‍ഡ്, വിപ്രോ, പൈപ്പ് നിര്‍മാണ കമ്പനികളായ ഹൈക്കൗണ്ട്, സ്റ്റാര്‍ പ്ലാസ്റ്റിക്സ്, മലബാര്‍ സിമന്റ്സ് തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുക.

sameeksha-malabarinews

നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തി, ലൈഫ് ഗുണഭോക്താവാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് അടുത്തുള്ള ഏജന്‍സികളില്‍ നിന്ന് വാങ്ങാനാവും. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ സാധനങ്ങള്‍ ഗുണഭോക്താവിന് കലവറ വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!