കടലില്‍കുടുങ്ങിയ കൂട്ടായിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനി: കൂട്ടായി വാക്കാട് ഭാഗത്തു നിന്നും മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരയില്‍ കുടങ്ങിപ്പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ മറ്റ് വള്ളക്കാരാണ് രക്ഷപ്പെടുത്തിയത്. മക്കാളന്റെ പുരക്കല്‍ കബീറിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയാണ് ചൊവ്വാഴ്ച രാവിലെ
തിരമാലയില്‍പ്പെട്ടുപോയത്.

മക്കാളന്റെ പുരക്കല്‍ കബീര്‍, മക്കാളന്റെ പുരയ്ക്കല്‍ ജലീല്‍, ഇബ്രാഹിമ്മിന്റെ പുരയക്കല്‍ ജലീല്‍ എന്നിവരാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ്, അസി.ഡയറക്ടര്‍ രാജു ആനന്ദ് എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഫിഷറീസ് റസ്‌ക്യൂ ഗാര്‍ഡ് നാല് നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ വഞ്ചി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് റസ്‌ക്യു ബോട്ടിന്റെ സഹായത്തോടെ വഞ്ചി പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു.

Share news
error: Content is protected !!
Scroll to Top