തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്

ചെന്നൈ: റെക്കോര്‍ഡ് പോളിങ്ങോടെ തമിഴ്നാട് പൂര്‍ണ്ണമായും പശ്ചിമ ബംഗാള്‍ ഭാഗികമായും വിധിയെഴുത്ത് നടത്തി. തമിഴ്നാട്ടില്‍ 84.51 ശതമാനവും പശ്ചിമ ബംഗാളില്‍ 91.58 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ മുഴുവനായും ബംഗാളില്‍ ആദ്യഘട്ടവും പോളിങ് പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മികച്ച പോളിങ് രേഖപ്പെടുത്തിയ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന് ശേഷം പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിത്. പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും ഓരോ വോട്ടറെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിവാദ്യം ചെയ്യുന്നു- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ ഭഗവാന്‍ഗോള നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്91.58%. അതേസമയം, തെരഞ്ഞെടുപ്പിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷവും അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളില്‍ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളില്‍ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 29-നാണ്. എസ്ഐആര്‍ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടര്‍മാരുടെ പങ്കാളിത്തം ഉയര്‍ന്നതിനുള്ള പ്രധാന കാരണമെന്നാണ് സൂചന. വോട്ടെണ്ണല്‍ മെയ് 4 ന് നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top