ചേളാരിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മലപ്പുറം: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൊടക്കാട് സ്വദേശി തട്ടാനാമ്പുറം  വേലായുധന്റെ മകന്‍ ശരത് ലാല്‍(27) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെ ചെട്ടിപ്പടി-ചേളാരി റോഡില്‍ കുടുംബശ്രീ ഊട്ടുപുരയ്ക്ക് മുന്നില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ചേളാരിയില്‍ നിന്നും ചെട്ടിപ്പടി ഭാഗത്തേക്ക് വരികയായികുന്ന ശരത് ലാല്‍ സഞ്ചരിച്ച സ്‌കൂട്ടറും അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന മിനിബസുമായി തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അമ്മ മീനാക്ഷി. സഹോദരങ്ങള്‍: സുഭാഷ്, ഭഗവല്‍സ്,കൃഷ്ണ ലാല്‍,വൈഷ്ണവി.

Share news
error: Content is protected !!
Scroll to Top