തിരൂരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തിരൂര്‍ :യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. വെട്ടം വാക്കാട് കുട്ടന്റെ പുരക്കല്‍ റിയാസ് (30)നെയാണ് തിരൂര്‍ സി.ഐ അബ്ദുല്‍ ബഷീറും സംഘവും
അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം

Share news
 • 9
 •  
 •  
 •  
 •  
 •  
 • 9
 •  
 •  
 •  
 •  
 •  

തിരൂര്‍ :യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. വെട്ടം വാക്കാട് കുട്ടന്റെ പുരക്കല്‍ റിയാസ് (30)നെയാണ് തിരൂര്‍ സി.ഐ അബ്ദുല്‍ ബഷീറും സംഘവും
അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുക്കള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഒറ്റക്ക് താമസിക്കുന്ന യുവതിയെ പ്രതി വീട്ടില്‍ കയറി
പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രക്തസ്രാവമുണ്ടായി അവശയായ യുവതിയെ അയല്‍വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡോക്ടറുടെ പരിശോധനയില്‍ യുവതി പീഢനത്തിനിരയായതായി കണ്ടെത്തുകയും ചെയ്തിരുന്നു . ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തിരൂര്‍ പോലീസില്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

Share news
 • 9
 •  
 •  
 •  
 •  
 •  
 • 9
 •  
 •  
 •  
 •  
 •