Section

malabari-logo-mobile

ഇനി വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ നടത്തിയാല്‍ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും

HIGHLIGHTS : വാഹനത്തിന്റെ അടിസ്ഥാന രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു പൂര്‍ണനിരോധനമില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി റ...

വാഹനത്തിന്റെ അടിസ്ഥാന രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു പൂര്‍ണനിരോധനമില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി റദ്ദ് ചെയ്തു. കൂടാതെ പ്രോട്ടോടൈപ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റിനു വിരുദ്ധമായി നിര്‍മിക്കപ്പെട്ട ബോഡിയുള്ള വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ നിരസിക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ 2006ല്‍ ഇറക്കിയ സര്‍ക്കുലര്‍ സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. 2006 ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ഇറക്കിയ സര്‍ക്കുലര്‍ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിലായിരുന്നു വിധി. എന്നാല്‍ ഹൈക്കോടതിയുടെ ആ വിധി റദ്ദ് ചെയ്ത സുപ്രീം കോടതി മോഡിഫിക്കേഷനുകള്‍ നിയമവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിച്ചത്.

മോട്ടര്‍ വാഹന നിയമപ്രകാരം വാഹനനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിങ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ല. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ, ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയുമില്ല. തീവ്രമായ പ്രകാശമുള്ള ലൈറ്റുകള്‍, എയര്‍ഹോണുകള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

sameeksha-malabarinews

വാഹനത്തില്‍ വരുത്താവുന്ന മോഡിഫിക്കേഷനുകള്‍

സൗന്ദര്യം കൂട്ടാനെന്ന പേരില്‍ അവശ്യ വാഹന ഭാഗങ്ങള്‍ ഒഴിവാക്കാനാവില്ല. അംഗീകൃത ഫിറ്റിങ്‌സ് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും നിയമവിധേയമായ മോഡിഫിക്കേഷനുകള്‍ എന്തൊക്കെ മോട്ടോര്‍ വാഹന നിയമത്തിലെ 52-ാം വകുപ്പനുസരിച്ച് വാഹന മോടിപിടിപ്പിക്കല്‍ നിരോധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകള്‍ നിയപ്രകാരം ശിഷാര്‍ഹമാണ്. ഇതിന്റെ പേരില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ വരെ ആര്‍ടിഒയ്ക്കു സാധിക്കും.

നിറം

റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 53-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ടിഓ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി മേടിച്ച് 950 രൂപ ഫീസ് അടച്ചാല്‍ നിറമാറ്റാന്‍ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താന്‍ സാധിക്കുന്ന മോഡിഫിക്കേഷന്‍.

ഫോഗ് ലാമ്പുകള്‍

രാത്രി സഞ്ചരിക്കണമെങ്കില്‍ ഫോഗ് ലാമ്പുകള്‍ വേണം എന്ന അവസ്ഥയുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ മാത്രമേ ഇത്തരത്തിലുള്ള ലൈറ്റുകള്‍ ഘടിപ്പിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ അവ പകല്‍ സമയത്ത് പ്രകാശിപ്പിക്കാന്‍ പാടില്ല, മൂടിവെയ്ക്കണം എന്നാണ് നിയമം. ഹൈല്‍ലൈറ്റിന് മുകളില്‍ ഇത്തരം ലൈറ്റുകള്‍ ഘടിപ്പിക്കാനും സാധിക്കില്ല. ഗ്ലെയ്ര്‍ അടിക്കാത്ത ഹെഡ്ലൈറ്റുകള്‍ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ പിടിപ്പിക്കുന്നത് അനുവദിനീയമല്ല.

മറ്റു മാറ്റങ്ങള്‍

റോഡിലെ മറ്റു വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകളൊന്നും പാടില്ല. ബൈക്കുകളില്‍ പിന്‍സീറ്റു യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടിയും സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ് എന്നിവ ഒഴിവാക്കാന്‍ അനുവദിക്കില്ല. പൊതുസ്ഥലത്ത് റോഡ് സുരക്ഷ മാനിക്കാതെ, ശബ്ദ-വായു മലിനീകരണ നിയന്ത്രണ നിലവാരം ലംഘിച്ചു വാഹനമോടിച്ചാല്‍ ആദ്യതവണ 1000 രൂപയും തുടര്‍ന്നങ്ങോട്ടു 2000 രൂപയും പിഴ ഈടാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!