ആളില്ലാത്ത വാടക വീടിന്റെ ചുമര് ഇടിഞ്ഞ് വീണ് മൂന്നാം ക്‌ളാസുകാരന്‍ മരിച്ചു

തിരൂര്‍ : ആളില്ലാത്ത വാടക വീടിന്റെ ചുമര് ഇടിഞ്ഞ് വീണ് മൂന്നാം ക്‌ളാസുകാരന്‍ മരിച്ചു. തിരൂര്‍ പറവണ്ണ പള്ളാത്ത് ഫാറൂഖിന്റെ മകന്‍ ഫയാസ് (8) ആണ് മരണപ്പെട്ടത്. പറവണ്ണ ജിഎംയുപി സ്‌കൂള്‍ മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്.

ഞായറാഴ്ച വൈകീട്ട് 4. 30 ഓടെയാണ് അപകടം. ഫയാസ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റ അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഫയാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ്: ജമീല. സഹോദരങ്ങള്‍: ഷര്‍മിള, ഇര്‍ഫാന, ഷംന.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •