Section

malabari-logo-mobile

അഞ്ചപ്പുര റെയില്‍വെ ഓവുപാലം മുതല്‍ കൊടപ്പാളി വരെയുള്ള റെയില്‍പാതയുടെ ഇരുവശങ്ങളും കാടുവെട്ടി സഞ്ചാരയോഗ്യമാക്കി

HIGHLIGHTS : പരപ്പനങ്ങാടി :അഞ്ചപ്പുര റെയില്‍വെ ഓവുപാലം മുതല്‍ കൊടപ്പാളി വരെയുള്ള റെയില്‍പാതയുടെ ഇരുവശങ്ങളും കാടുവെട്ടി സഞ്ചാരയോഗ്യമാക്കി. പരപ്പനങ്ങാടി മുനിസിപ്പ...

പരപ്പനങ്ങാടി :അഞ്ചപ്പുര റെയില്‍വെ ഓവുപാലം മുതല്‍ കൊടപ്പാളി വരെയുള്ള റെയില്‍പാതയുടെ ഇരുവശങ്ങളും കാടുവെട്ടി സഞ്ചാരയോഗ്യമാക്കി. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി മുപ്പത്തി എട്ടാം ഡിവിഷനിലുള്ള ഏകത റസിഡന്റ്‌സ് അസോസിയേഷന്‍, സ്‌നേഹക്കൂട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പ്രവൃത്തി നടന്നത്.

ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീമതി മഞ്ജുഷ പ്രലോഷ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഏകത റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വേലായുധന്‍ പാലക്കണ്ടി, സെക്രട്ടറി ഒ രഘു, സ്‌നേഹക്കൂട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ നടു വീട്ടില്‍, സെക്രട്ടറി സജീവ് കുമാര്‍ എ സി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

sameeksha-malabarinews

മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ പ്രസ്തുത പ്രദേശം സന്ദര്‍ശിക്കുകയും കോവിലകം റോഡ് ഓവുപാലത്തിനടുത്ത് കൂടിക്കിടന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനുള്ള നടപടി ഉടന്‍ സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!