Section

malabari-logo-mobile

നവജീവന്‍ വായനശാല ഓണ്‍ലൈന്‍ നാടന്‍ പാട്ടുത്സവം സംഘടിപ്പിച്ചു

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവന്‍ വായനശാലയുടെ ഓണ്‍ലൈന്‍ നാടന്‍ പാട്ടുത്സവം ‘നാട്ടുപച്ച’ മലയാളം സര്‍വ്വകലാശാല എഴുത്തഛന്‍ പഠനകേന്ദ്രം ...

പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവന്‍ വായനശാലയുടെ ഓണ്‍ലൈന്‍ നാടന്‍ പാട്ടുത്സവം
‘നാട്ടുപച്ച’ മലയാളം സര്‍വ്വകലാശാല എഴുത്തഛന്‍ പഠനകേന്ദ്രം ഡയറക്റ്റര്‍ ഡോ.കെ.എം അനില്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക വേദി വിഭാഗം സംഘടിപ്പിച്ച നാടന്‍ പാട്ടുത്സവത്തില്‍ മണികണ്ഠന്‍ പന്തലൂര്‍ വിവിധ പാട്ടുകളുടെ ചരിത്ര പശ്ചാത്തലം വിശദീകരിച്ചു.

ജലീല്‍ പരപ്പനങ്ങാടി ,സജീവന്‍ ചെമ്മരത്തൂര്‍, സുബ്രഹ്‌മണ്യന്‍ ചെമ്രക്കാട്ടൂര്‍ ,സുരേഷ് തിരുവാലി,നിഷ പന്താവൂര്‍, ബാബു മണ്ടൂര്‍,ശാന്ത, ചീരു, ലക്ഷ്മി, പ്രേമലത, കമല, ഹര്‍ഷ, കെ.സി.രവീന്ദ്രന്‍, കെ.സി. മുരളീധരന്‍, സുബ്രഹ്‌മണ്യന്‍, അഭിനയ, ആരോമല്‍ എന്നിവര്‍ വിവിധ പാട്ടുകളവതരിപ്പിച്ചു.

sameeksha-malabarinews

ദണ്ഡന്‍ പാട്ട്, ഞാറ്റുപാട്ട്, പടപ്പാട്ട്, കത്തുപാട്ട്, തോറ്റംപാട്ട്, മാപ്പിള രാമായണം, ബ്രാഹ്‌മണി പാട്ട്, തുടങ്ങിയ പാട്ടുകള്‍ അവതരിപ്പിക്കപ്പെട്ടു.

സാംസ്‌ക്കാരിക വേദി സെക്രട്ടറി വിനോദ് കുമാര്‍ തള്ളശ്ശേരി ചടങ്ങില്‍ സ്വാഗതം പറഞ്ഞു.
കെ.കുഞ്ഞികൃഷ്ണന്‍, കേശവന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. സാംസ്‌ക്കാരിക വേദി പ്രസിഡണ്ട് എം.ബഷീര്‍ നന്ദി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!