യുവാവിന്റെ ജനനേന്ദ്രിയും മുറിച്ച സംഭവം;യുവതി അറസ്റ്റില്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്തെ ലോഡ്ജില്‍ വെച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പോലീസ് വധശ്രമത്തിന് കേസെടുത്താണ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുറ്റിപ്പുറം: കുറ്റിപ്പുറത്തെ ലോഡ്ജില്‍ വെച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പോലീസ് വധശ്രമത്തിന് കേസെടുത്താണ് ഖൈറുന്നീസയെ അറസ്റ്റ് ചെയ്തത്.

ആക്രമത്തിന് ഇരയായ തിരൂര്‍ പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ഭാര്യയാണ് ഖൈറുന്നീസ. ഖൈറുന്നീസ ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയ ശേഷമാണ് ഇര്‍ഷാദിനെ വിവാഹം കഴിച്ചത്. എന്നാല്‍ ഇര്‍ഷാദ് വീണ്ടും വിവാഹം കഴിക്കാന്‍ പോകുകയാണെന്നറിഞ്ഞ ഖൈറുന്നീസ പ്രകോപിതയാവുകയും തുടര്‍ന്ന് കുറ്റിപ്പുറത്തെ ലോഡ്ജില്‍ വെച്ച് ഇര്‍ഷാദിന്റെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു.

താന്‍തന്നെയാണ് ഇര്‍ഷാദിന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് ഖൈറുന്നീസ പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ താനാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് ഇര്‍ഷാദ് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തുടരന്വേഷണത്തിലണ് ഖൈറുന്നീസതന്നെയാണ് കൃത്യം ചെയ്തതെന്ന് തെളിഞ്ഞത്. ഇതെ തുടര്‍ന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •