Section

malabari-logo-mobile

ഹാദിയ കേസ്;വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

HIGHLIGHTS : കൊച്ചി : ഹാദിയ അവകാശ ലംഘനം നേരിടുന്നു എന്ന പരാതിയെ തുടര്‍ന്ന്‌ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്. ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റ...

കൊച്ചി : ഹാദിയ അവകാശ ലംഘനം നേരിടുന്നു എന്ന പരാതിയെ തുടര്‍ന്ന്‌ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്. ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍  അനുമതി തേടുമെന്നും കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. ഹാദിയ കേസില്‍ സ്ത്രീപക്ഷ ഇടപെടല്‍ ആവശ്യമാണ്. സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനാണ് നീക്കമെന്നും ജോസഫൈന്‍ പറഞ്ഞു.

വിവിധ വിഭാഗങ്ങളില്‍പെട്ട വനിതാ സംഘടനകള്‍ പരാതികള്‍ സമര്‍പ്പിച്ചു,ജനകീയമായി ഒപ്പിട്ട നിവേദനങ്ങളും ലഭിച്ചു. സാമൂഹിക പ്രവര്‍ത്തകരും വനിതാ നേതാക്കളും ആവശ്യമുന്നയിച്ചതായും ജോസഫൈന്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറലുമായും കമ്മീഷന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായി ഇന്നലെ വൈകുന്നേരം  ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനംമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

sameeksha-malabarinews

കമ്മീഷന്റെ നിര്‍ദേശം നടപ്പില്‍ വരുത്തുന്ന സാഹചര്യമൊരുക്കാതെ സന്ദര്‍ശനം ഫലപ്രദമാവില്ല ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് ജോസഫൈന്‍ വ്യക്തമാക്കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!