തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ഥാനാര്‍ത്ഥി മരിച്ചു

തിരൂര്‍ : തലക്കാട് 15-ാം വാര്‍ഡ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ സഹീറാബാനു തൈവളപ്പില്‍ (50 ) വാഹനാപകടത്തില്‍ മരണപ്പെട്ടു. കഴിഞ്ഞ ദിവസം ബന്ധുവിനോടൊപ്പം ബൈക്കില്‍ പോകവെയായിരുന്നു അപകടം . തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ അവശേഷിക്കെയാണ് തലക്കാടിന് നൊമ്പരമായി സ്ഥാനാര്‍ത്ഥിയുടെ മരണം. 2000 -2005 , 2010 -2015 കാലയളവുകളില്‍ പഞ്ചായത്ത് അംഗമായിരുന്നു.

ടി.വി സൈദാലി എന്ന ബാപ്പുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍ :മുഹമ്മദ് ബഷീര്‍,അഹമ്മദ് ഖാനു ,റുബീന. മരുമകന്‍ ഷഹനീദ് . ഖബറടക്കം നാളെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബി.പി . അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും .

 

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •