തിരൂരില്‍ ജീപ്പ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

തിരൂര്‍ : നിയന്ത്രണംവിട്ട ജീപ്പ് ബൈക്കിലും പോസ്റ്റിലുമിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികരടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ ബി.പി അങ്ങാടി റോഡില്‍ പോലീസ് ലൈനില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

കുറ്റിപ്പുറം ഭാഗത്തു നിന്നും തൊഴിലാളികളുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് പോലീസ് ലൈനിലെ വളവില്‍ വെച്ച് എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കിലും സമീപത്തെ പോസ്റ്റിലുമിടിച്ച് മറിയുകയായിരുന്നു.

ജീപ്പ് ഡ്രൈവര്‍ കോഴിക്കോട് മാങ്കാവ് സ്വദേശി അനൂപിന് സാരമായി പരിക്കേറ്റു.പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •