Section

malabari-logo-mobile

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി 4 വനിതകള്‍

HIGHLIGHTS : ബംഗളൂരു: രാജ്യത്തിന് അഭിമാനമായി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി ചരിത്രമെഴുതി 4 വനിതാ പൈലറ്റുമാര്‍. എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമ...

ബംഗളൂരു: രാജ്യത്തിന് അഭിമാനമായി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി ചരിത്രമെഴുതി 4 വനിതാ പൈലറ്റുമാര്‍. എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 16000 കി.മീ പിന്നിട്ടാണ് ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. നാല് വനിതകള്‍ നിയന്ത്രിച്ച വിമാനം തുടര്‍ച്ചയായി 17 മണിക്കൂര്‍ നിര്‍ത്താതെ പറന്നാണ് ബംഗളൂരിലെത്തിയത്.

ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ തന്മണി പാപഗാരി, ക്യാപ്റ്റന്‍ അകാന്‍ഷ സോനാവനേ,ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നീ വനിതാ പൈലറ്റുമാരാണ് ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി ചരിത്രത്തില്‍ ഇടം നേടിയത്.

sameeksha-malabarinews

ലോകത്ത് ആദ്യമായാണ് വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന വിമാനം ഇത്രയും ദൂരം മറ്റെവിടെയും നിര്‍ത്താതെ യാത്ര പൂര്‍ത്തിയാക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!