Section

malabari-logo-mobile

തിരൂരില്‍ വില്‍പനക്കായി സൂക്ഷിച്ച 53 കുപ്പി മദ്യം എക്‌സൈസ് പിടികൂടി

HIGHLIGHTS : തിരൂര്‍ : വില്‍പനക്കായി 53 കുപ്പി മദ്യം കൈവശം സൂക്ഷിച്ച മധ്യവയസ്‌കനെ തിരൂര്‍ എക്‌സൈസ് സംഘം പിടികൂടി. തിരൂര്‍ തൃപ്രങ്ങോട് പുത്തനിയില്‍ വിജയന്‍ എന്നയ...

തിരൂര്‍ : വില്‍പനക്കായി 53 കുപ്പി മദ്യം കൈവശം സൂക്ഷിച്ച മധ്യവയസ്‌കനെ തിരൂര്‍ എക്‌സൈസ് സംഘം പിടികൂടി. തിരൂര്‍ തൃപ്രങ്ങോട് പുത്തനിയില്‍ വിജയന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 26.5 ലിറ്റര്‍ വിദേശ മദ്യം വീട്ടിലെ അമ്മിത്തറയുടെ സമീപത്ത് നിന്നാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.

കാലങ്ങളായി ഇയാള്‍ പ്രദേശത്ത് മദ്യവില്‍പന നടത്തുന്ന ആളാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇയാള്‍ക്കെതിരെ നിരന്തരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

sameeksha-malabarinews

പ്രതിയെ തിരൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.എം ഫസല് റഹ്‌മാന്‍ , പ്രിവന്റീവ് ഓഫീസര്‍ കെ.എം ബാബു രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.യൂസഫ്, കെ.വി.റിബീഷ്, എം.എം ദിദിന്‍, അബിന്‍ വി.ലാല്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.സ്മിത, എം.ശ്രീജ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!