പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പ് ഫെബ്രുവരി 14 ന് തിരൂരില്‍

തിരൂര്‍: സ്‌നേഹതീരം വോളന്റിയര്‍ വിങ്, ബ്ലഡ് ഡൊണേഴ്സ് കേരളയുമായി സഹകരിച്ച് നടത്തുന്ന മലപ്പുറം ജില്ലാ തല പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പ് 14 ന് തിരൂരില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. .തിരൂര്‍ ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തുള്ള കിന്‍ഷിപ്പ് ഹാളില്‍ വെച്ചാണ് ക്യാമ്പ് നടക്കുക.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോവിഡ് നെഗറ്റീവ് ആയ ആളുകളുടെ രക്തദാനത്തിലൂടെ ലഭിക്കുന്ന പ്ലാസ്മ, കോവിഡ് മൂലം ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി വഴി നല്‍കുന്നതാണ് പ്ലാസ്മ ഡൊണേഷന്‍. ഇതിലൂടെ കോവിഡ് മൂലം ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു. നിലവില്‍ പ്ലാസ്മ ലഭ്യത കുറഞ്ഞിരിക്കുന്ന ഈ അവസ്ഥയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹായത്തോടുകൂടിയാണ് പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.കോവിഡ് ബാധിതനായ വ്യക്തി നെഗറ്റീവായി മൂന്ന് മാസത്തിനുള്ളില്‍, ആ വ്യക്തി നടത്തുന്ന രക്തദാനം വഴിയാണ് പ്ലാസ്മ സ്വീകരിക്കുന്നത്. കോവിഡ് നെഗറ്റീവ് ആയ വ്യക്തിയുടെ രക്തദാനം തന്നെയാണ് പ്ലാസ്മ ഡൊണേഷന്‍. പിന്നീട് രക്തത്തില്‍ നിന്ന് ബ്ലഡ് ബാങ്കില്‍ വെച്ചു പ്ലാസ്മ വേര്‍ത്തിരിച്ചെടുക്കുകയാണ് ചെയ്യുക.

കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി മലപ്പുറം ജില്ലയില്‍ തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ – സംഘടനയാണ് സ്‌നേഹതീരം വോളണ്ടിയര്‍ വിങ്. സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും, ഭിന്നശേഷി സംഘടനകളുടെയും, പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെയും ചാരിറ്റി പ്രോഗ്രാമുകള്‍ക്ക് വോളണ്ടിയറിങ് പ്രവര്‍ത്തനം നടത്തുക എന്നതാണ് സ്‌നേഹതീരം വോളണ്ടിയര്‍ വിങ് ചെയ്ത് വരുന്നത്. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്‌നേഹതീരം – പാലിയേറ്റീവ് കെയര്‍ അടിസ്ഥാനമാക്കിയാണ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവത്കരണ ക്യാമ്പയിന്‍ വഴിയാണ് ക്യാമ്പിലേക്കുള്ള ഡോണര്‍മാരെ കണ്ടെത്തുന്നത്.

പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓരോ ഡോണര്‍മാര്‍ക്കും പ്രത്യേക സമയം നല്‍കിയാണ് ക്യാമ്പ് സംഘടിപ്പിക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്ന ഡോണര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്യുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് നെഗറ്റീവ് ആയിട്ടുള്ള 3 മാസം കഴിയാത്ത എല്ലാവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 8086 346 346 / 9544 488 304 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സുധീഷ് നായത്ത് (ചെയര്‍മാന്‍ – സ്‌നേഹതീരം വോളന്റിയര്‍ വിങ്), നാസര്‍ സി.പി (കോര്‍ഡിനേറ്റര്‍ – സ്‌നേഹതീരം), ഷബീറലി (റിഥം മീഡിയ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), സുഹൈല്‍ (കോര്‍ഡിനേറ്റര്‍ – ബ്ലഡ് ഡൊണേഴ്സ് കേരള), അനസ് (വോളന്റിയര്‍ ലീഡ്) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •