Section

malabari-logo-mobile

കേരളത്തിൽ മത്സരിക്കാനില്ലെന്ന് അസദുദ്ദീന്‍ ഉവൈസി

HIGHLIGHTS : കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.എം.ഐ.എം (മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മനോരമ ഓണ്‍ലൈനിന...

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.എം.ഐ.എം (മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിൽ മറ്റേതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുകയോ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്താനോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തികൊണ്ടാണ് കേരളത്തിൽ മത്സരിക്കാത്തതെന്ന ചോദ്യത്തിന് ‘കേരളത്തില്‍ മുസ്‌ലിം ലീഗുണ്ട്. തങ്ങള്‍ കുടുംബമാണ് അതിനു നേതൃത്വം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ കേരളത്തിലേക്കു വരുന്നില്ല’എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

sameeksha-malabarinews

ഹൈദരാബാദിൽ നിന്നുള്ള എം.പി യാണ് അസദുദ്ദീന്‍ ഉവൈസി.പാര്‍ട്ടി വിപുലീകരണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലും മത്സരിക്കാന്‍ ഉവൈസി തീരുമാനിച്ചിരുന്നു.നേരത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ഉവൈസിയുടെ പാര്‍ട്ടി കാഴ്ചവെച്ചത്. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ ഭാഗമായി 24 സീറ്റുകളിലാണ് എം.ഐ.എം.ഐ.എം മത്സരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!