വാഹനാപകടത്തെ തുടര്‍ന്ന് തകരാറിലായ ചെട്ടിപ്പടി ലെവല്‍ ക്രോസ് ശനിയാഴ്ച തുറക്കും

പരപ്പനങ്ങാടി : വാഹനാപകടത്തെ തുടര്‍ന്ന് തകരാറിലായ ചെട്ടിപ്പടി ലെവല്‍ ക്രോസ് ശനിയാഴ്ച തുറക്കും. വ്യാഴാഴ്ച രാവിലെ റെയില്‍വേ ലെവല്‍ക്രോസ് അടക്കുന്നതിനിടെ തിരക്കി കയറിയ ടൊറസ് ലോറിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് റെയില്‍വേ ക്രോസ് ബൂം ബാര്‍ നിലംപൊത്തിയിരുന്നു. അതിനെത്തുടര്‍ന്ന് രണ്ട് ദിവസമായി ചെട്ടിപ്പടി -ചേളാരി റൂട്ടില്‍ ഗതാഗതം മുടങ്ങിയിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബൂം ബാര്‍ റെയില്‍വെ വൈദ്യുത ലൈനിലേക്ക് വീണതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ ഒമ്പതു മണി മുതല്‍ ഒന്നര മണിക്കൂര്‍ ട്രെയിന്‍ ഗതാഗതവും മുടങ്ങിയിരുന്നു. തകരാറിലായ പടിഞ്ഞാറു ഭാഗത്തെ ബൂം ബാര്‍ അലൈന്‍മെന്റ് ഇന്നലെയോടെ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്.

മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനായി റെയില്‍വേ ഗേറ്റ് തുറന്നുകൊടുക്കും

 

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •