തിരൂരില്‍ കത്തിക്കുത്തില്‍ 2 യുവാക്കള്‍ക്ക് പരിക്ക്

തിരൂര്‍ : കൂട്ടായിയില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി (38), മൂസാന്റെ പുരക്കല്‍ മുഹമ്മദ് റാഫി(44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച പകല്‍ രണ്ടിന് പള്ളി കബര്‍സ്ഥാനിലാണ് സംഭവം. പള്ളി കബര്‍സ്ഥാനില്‍ നില്‍ക്കുകയായിരുന്ന ആലിക്കുട്ടിയുമായി മുഹമ്മദ് റാഫി തര്‍ക്കമുണ്ടാക്കുകയും  കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ആലിക്കുട്ടി കത്തി കൈക്കലാക്കി തിരിച്ചു കുത്തി.

പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാഫിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തു.മുന്‍വൈരാഗ്യമാണ് കത്തികുത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •