
പരപ്പനങ്ങാടി : പ്രമുഖ അറബ് ചിന്തകനും പണ്ഡിതനും സഊദി ഭരണകൂടത്തിന്റെ മതകാര്യ ഉപദേഷ്ടാവുമായിരുന്ന ശൈഖ് ഇബ്നു ബാസിന്റെ പേരിൽ അറബിക് ലിറ്ററേച്ചർ റിസർച്ച് ഫൗണ്ടേഷൻ നല്കിവരുന്ന ശൈഖ് ഇബ്നുബാസ് ലൈഫ് ടേം അച്ചീവ്മെന്റ് അവാർഡ് ഗ്രന്ഥകാരനും മദീന യൂണിവേഴ്സിറ്റി റിസർച്ച് സ്കോളറും പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശിയുമായ പുളിക്കലകത്ത് മുഹിയിദ്ദീൻ മദനിക്ക് .
ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്കാരം.
ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ഭാഷാപരവും സാംസ്കാരികവുമായ ബന്ധം സുദൃഢമാക്കുന്നതിന് ചെയ്തുവന്ന സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിയിദ്ദീൻ മദനിയെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു.
അറബിക് ലിറ്ററേച്ചർ റിസർച്ച് ഫൗണ്ടേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 29 ന് കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ് എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പാണക്കാട് സെയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഇന്ത്യൻ ചരിത്രത്തെയും സാഹിത്യത്തെയും സംബന്ധിച്ച് ഏറെ ഗവേഷണം നടത്തിയ പണ്ഡിതൻ കൂടിയാണ് ശൈഖ് ഇബ്നു ബാസ് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




