
ഇ.എം.എസ്. ചെയറിൽ ചിത്രകലാ ക്യാമ്പ്
കലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ഏപ്രിൽ 27 മുതൽ 30 വരെ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. ‘ഇ.എം.എസ് : കാലം, കല, കാഴ്‌ചപ്പാട്’ എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് ക്യാമ്പ്. പരിപാടി 27-ന് രാവിലെ കേരള ലളിതകലാ അക്കാദമി മുൻ വൈസ് ചെയർമാൻ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഇ.എം.എസിൻ്റെ ചിന്തകളും പ്രവർത്തനങ്ങളും ചിത്രങ്ങളിലൂടെ അവതരിപ്പിക്കുക എന്നതാണ് ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. പ്രഭകുമാർ ഒഞ്ചിയം. എ സത്യനാഥൻ, ബിടികെ അശോക്, സാറാ ഹുസൈൻ, പ്രശാന്ത് ഒളവിലം, ശ്രീജ പള്ളം, മനീഷ മറുവിശ്ശേരി, രജിന രാധാകൃഷ്‌ണൻ, രതീഷ് കക്കാട്ട്, തമ്പാൻ പെരിന്തട്ട, അരുണ നാരായണൻ ആലഞ്ചേരി എന്നിവർ പങ്കെടുക്കും.
പരീക്ഷാ തീയതിയിൽ മാറ്റം
ഏപ്രിൽ 27-ന് നടത്താനിരുന്ന സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്. പേപ്പർ : ‘AR 12 14 – Architecture Drawing & Graphics’ (2012 സ്‌കീം – 2014 പ്രവേശനം) സെപ്റ്റംബർ 2024, സ്പെറ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 29-ന് നടത്തും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (ഐ.ഇ.ടി.) കോഹിനൂർ. സമയം രാവിൽ 10 മണി മുതൽ 1 മണി വരെ. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഅപേക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ ഹിന്ദി (2025 പ്രവേശനം) ജൂൺ 2025 പരീക്ഷയ്ക്ക് പിഴ കൂടാതെ മെയ് 07 വരെയും 200 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 27 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.വോക്. (CUFYVP – 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ മെയ് 12 വരെയും 255 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 27 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം വർഷ ബി.എച്ച്.എം. (2019 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 10 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റർ (FYUGP – 2024 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




