ഹജ്ജ് 2025- ബാക്കി തുക തിരിച്ചു നൽകുന്നു

ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2025ലെ ഹജ്ജ് കർമ്മം നിർവ്വഹിച്ച തീർത്ഥടകർക്ക് ബാക്കി വന്ന തുക കേന്ദ്ര ഹജ്ജ് കമ്മിറ്റി  തിരിച്ചു നൽകിത്തുടങ്ങി. എല്ലാവർക്കും തുക തിരിച്ച് നൽകുന്ന നടപടികൾ  പൂർത്തീകരിക്കുന്നതിന് സമയമെടുക്കും. അപേക്ഷകർ  അവരുടെ അപേക്ഷയിൽ രേഖപ്പെടുത്തിയ കവർ ഹെഡിന്റെ ബാങ്ക്   അക്കൗണ്ടിലേക്കാണ് പണം തിരിച്ചുനൽകുക. മക്കയിൽ ലഭിച്ച താമസം, മറ്റു സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് അതിനനുസരിച്ചുള്ള തുകയാണ് തിരിച്ചു നൽകുന്നത്.

വിദേശ വിനിമയ നിരക്കിലെ വ്യത്യാസം, മിനയിലെ ട്രൈയിൻ സൗകര്യം ലഭിച്ചവർ, താമസ സൗകര്യം, മദീനയിലെ മർക്കസിയക്ക് പുറത്ത് താമസം ലഭിച്ചവർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് തീർത്ഥാടകർക്കുള്ള റീഫണ്ട് തുക ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കണക്കാക്കുന്നത്. 

 റീഫണ്ടിന് അർഹരായവർക്ക് അപേക്ഷയിൽ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് തുക തിരിച്ചു നൽകുന്നതിനാൽ ഇതിന്നായി പ്രത്യേകം അപേക്ഷകൾ ആരും നൽകേണ്ടതില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top