പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിലെ മമ്പുറം ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പേരാമ്പ്ര ചേനോളി പള്ളിച്ചാലില്‍ എടവന സൂപ്പിയുടേയും കുഞ്ഞി പാത്തുമ്മയുടേയും മകന്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 11.30 ഓടെയായിരുന്നു സംഭവം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാട്ടുകാരും, തിരൂരങ്ങാടി പൊലിസും, ട്രോമാകെയര്‍ പ്രവര്‍ത്തകരും, തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രണ്ട് മണിക്കൂറോളം നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പേരാമ്പ്ര ചേനോളി റോഡിലെ മത്സ്യ കച്ചവടക്കാരായിരുന്നു.

കബറടക്കം ശനിയാഴ്ച ചേനോളി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: ഷബാന. മക്കള്‍: വിയജബിന്‍, ഹാദി സമാന്‍, ഫാത്തിമത്ത് നൈസ ജബിന്‍. സഹോദരങ്ങള്‍ : സൈനുദ്ധീന്‍, നസീമ

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •