2027 സെന്‍സസ് ഡിജിറ്റല്‍ രീതിയില്‍ രണ്ടുഘട്ടമായി; ജൂണ്‍ 16 മുതല്‍ സെല്‍ഫ് എന്യുമറേഷന്‍

തിരുവനന്തപുരം:കേരളത്തില്‍ 2027ലെ സെന്‍സസ് രണ്ടു ഘട്ടങ്ങളിലായി പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെന്‍സസും ജൂലൈ 1 മുതല്‍ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 15 ദിവസത്തേക്ക് സെല്‍ഫ് എന്യുമറേഷന്‍ ആരംഭിക്കും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും.

ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി എന്യുമറേറ്റര്‍ മൊബൈല്‍ ആപ്പിലൂടെ വിവരശേഖരണം നടത്തും. സെന്‍സസ് മാനേജ്‌മെന്റ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റം (ഇങങട), ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് കാര്‍വിങ് (ഒഘആഇ) എന്നീ വെബ് പോര്‍ട്ടലുകള്‍, എച്ച്എല്‍ഒ ആപ്പ്, സെല്‍ഫ് എന്യുമറേഷന്‍ പോര്‍ട്ടല്‍ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. വീടുകളുടെ അവസ്ഥ, സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളടങ്ങിയ വിവരശേഖരണമാണ് ആദ്യഘട്ടത്തില്‍ നടക്കുക.

പൊതുഭരണ വകുപ്പ് സെന്‍സസിന്റെ സംസ്ഥാനത്തെ നോഡല്‍ വകുപ്പായും വകുപ്പ് സെക്രട്ടറി സംസ്ഥാന നോഡല്‍ ഓഫീസറായും, ജില്ലാ കളക്ടര്‍മാര്‍ അതാത് ജില്ലകളിലെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും.

ഇതിനോടനുബന്ധിച്ച് ഏപ്രില്‍ 18ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരുടെ സംസ്ഥാനതല കോണ്‍ഫറന്‍സ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയില്‍ നടന്നു. പ്ലാനിങ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, ഡി ഐ ജി എസ്. അജിത ബീഗം, പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന സെന്‍സസ് നോഡല്‍ ഓഫീസറുമായ കെ. ബിജു എന്നിവര്‍ പങ്കെടുത്തു. സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറും ചീഫ് പ്രിന്‍സിപ്പല്‍ സെന്‍സര്‍ ഓഫീസറുമായ ഡോ. മിത്ര ടി 2027 സെന്‍സസിന്റെ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. തുടര്‍ന്ന് സെന്‍സസിനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും സംഘടിപ്പിച്ചു.

ജില്ലാ/മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ചാര്‍ജ് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് സെന്‍സസിന്റെ ഡിജിറ്റല്‍ പ്രവര്‍ത്തന രീതികളും ചുമതലകളും വിശദീകരിക്കുന്ന ജില്ലാതല പരിശീലനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ജില്ലാ കളക്ടറേറ്റുകളില്‍ ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top