തെലങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കെ കവിത

ഹൈദരാബാദ്:തെലങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബി ആര്‍എസ് നേതാവുമായ കെ കവിത. തെലങ്കാന രാഷ്ട്ര സേന(ടിആര്‍എസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

ഏഴ് മാസം മുമ്പ് പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കവിത ബിആര്‍എസ് വിട്ടിരുന്നു.

ഹൈദരാബാദിലെ വസതിയില്‍ പൂജ നടത്തിയ ശേഷമാണ് കവിത പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ഗണ്‍പാര്‍ക്കിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.നാടന്‍ പാട്ടുകളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ വലിയ ആഘോഷമായാണ് പാര്‍ട്ടി പ്രഖ്യാപന ചടങ്ങ് നടന്നത്.

തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്നും ടിആര്‍എസ് 2029ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കവിത പറഞ്ഞു.

Share news
error: Content is protected !!
Scroll to Top