ഉന്നാവ് പെണ്‍കുട്ടികളുടെ മരണം ; രണ്ട് പേര്‍ അറസ്റ്റില്‍

ലക്നൗ : യുപി യിലെ ഉന്നാവില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി വിനയ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകത്തിന് കാരണം പ്രേമം നിരസിച്ചതിനെ തുടര്‍ന്നെന്ന് പോലീസ് പറഞ്ഞു. വെള്ളത്തില്‍ കീടനാശിനി നല്‍കിയായിരുന്നു കൊലപാതകമെന്നും പൊലീസ് അറിയിച്ചു . പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പോലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ലക്നൗ ഡിജിപി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ ബുധനാഴ്ചയാണ് ഉന്നാവിലെ ഗോതമ്പ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടി കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top