പെരുവള്ളൂരില്‍ ഓട്ടോയില്‍ കടത്തിയ 32 ലിറ്റര്‍ മദ്യം പിടികൂടി

പെരുവള്ളൂര്‍ : പെരുവള്ളൂര്‍ ഒളകര ഭാഗത്ത് വില്‍പനക്കായി ഓട്ടോയില്‍ കടത്തികൊണ്ടുവന്ന 32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി പെരുവള്ളൂര്‍ ഒളകര സ്വദേശി പിടിയില്‍. മൂലത്ത്മാട് വീട്ടില്‍ രാമനെയാണ് പരപ്പനങ്ങാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി. പ്രജോഷ് കുമാറും സംഘവും പിടികൂടിയത്.

ഇയാള്‍ കുമ്മണ്ണ, ഒളകര, വരപ്പാറ ഭാഗങ്ങളില്‍ സ്ഥിരമായി മദ്യവില്‍പന നടത്താറുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. പെരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മദ്യ-മയക്ക് മരുന്ന് ഉപയോഗവും വിപണനവും വ്യാപകമാകുന്നതായുള്ള രഹസ്യവിവരത്തിന്‍മേല്‍ ഈ മേഖലകളില്‍ എക്‌സൈസ് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഈ മേഖലയിലയില്‍ തന്നെയുള്ള കൂമണ്ണയില്‍ വെച്ച് 12 കിലോയോളം കഞ്ചാവുമായി ഒളകര സ്വദേശി അബദുറഹീം എന്ന വീരപ്പന്‍ റഹീമിനെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

പെരുവള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മാഫിയകള്‍ സജീവമാകുന്നതായും വരും ദിവസങ്ങളില്‍ പരിശോധന കര്‍ഷനമാക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖ് അറിയിച്ചു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, സുഭാഷ്, വിനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിന്ധു, ലിഷ എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top