തിരൂര്‍ വടക്കേ അങ്ങാടിയില്‍ കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു

തിരൂര്‍ : വടക്കേ അങ്ങാടിയില്‍ കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപിക മരിച്ചു. തിരൂര്‍ ബോയ്‌സ് സ്‌കൂളിലെ യുപി വിഭാഗം അധ്യാപിക ജയലതയാണ് മരിച്ചത്. ആലത്തിയൂര്‍ പൊയിലിശേരി സ്വദേശിയാണ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് വൈകുന്നേരം 4 .30 ഓടെ തിരൂര്‍ വടക്കേ അങ്ങാടിയിലാണ് സംഭവം. സ്‌കൂളില്‍നിന്ന് മീറ്റിംഗ് കഴിഞ്ഞ് മടങ്ങിയ അധ്യാപികമാരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു അധ്യാപികക്കും സാരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു .തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ജയലതയുടെ ദേഹത്തുകൂടി ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി .

അപകടം സംഭവിച്ച ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •