പരപ്പനങ്ങാടി പരിവാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

Parappanangadi Parivar office inaugurated

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി:മുനിസിപ്പാലിറ്റിയിലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ പരിവാര്‍ കമ്മിറ്റിയുടെ പരപ്പനങ്ങാടി പരിവാര്‍ ഓഫീസ് പി. കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് തുക ഇത്തവണ വര്‍ദ്ധിപ്പിച്ച് നല്‍കുമെന്ന് അധ്യക്ഷ പ്രസംഗം നടത്തവെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എ. ഉസ്മാന്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച സ്‌കോളര്‍ഷിപ്പ് തുക പരപ്പനങ്ങാടിയില്‍ നല്‍കാത്തത് ഏറെ ചര്‍ച്ചയായിരുന്നു.

പരിവാര്‍ വിദ്യാര്‍ഥി ഫര്‍ഹാന്‍ ഷെറിന്‍ പ്രാര്‍ത്ഥന ഗീതം നടത്തി. പരിവാര്‍ പ്രസിഡന്റ് മുഹമ്മദ് മാളിയേക്കല്‍ വിശദീകരണം നടത്തി. കുട്ടികള്‍ക്കുള്ള സമ്മാനദാനം എം.എല്‍.എ നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍.പി ഫൗസിയ സിറാജ്,പരിവാര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട്, സെക്രട്ടറി ഒ.ടി മുജീബ്റഹ്മാന്‍, പി.ഒ അഹമ്മദ് റാഫി, ബി.ആര്‍. സി ഷൈനി ടീച്ചര്‍, മുഹമ്മദ് മിഷന്‍ പുനര്‍ജനി, എന്നിവര്‍ സംസാരിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •