Section

malabari-logo-mobile

എംവി ജയരാജന്‍ തീവ്രപരിചരണ വിഭാഗത്തില്‍

HIGHLIGHTS : പരിയാരം : കൊവിഡ്-19 ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനില ഗുരുതരം. കടുത്ത ന്യ...

പരിയാരം : കൊവിഡ്-19 ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനില ഗുരുതരം. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യം വഷളാക്കിയതോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.ജയരാജന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.

അദ്ദേഹത്തിന് പ്രമേഹവും രക്തസമര്‍ദ്ദവും ഉള്ളതിനാലാണ് രോഗ തീവ്രത വര്‍ധിച്ചതെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി.പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ
നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോടു നിന്നുള്ള ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദ്ധരായ ഡേ.എ.എസ് അനുപ് കുമാര്‍, ഡോ. പിജി രാജു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം തിങ്കളാഴ്ച്ച രാവിലെ അദ്ദേഹത്തെ പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ഗുരുതര സ്ഥിതി കണക്കാക്കി തന്നെ ചികിത്സ തുടരണമെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ചെയ്തു. കണ്ണുര്‍ ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സ തുടരുന്നതിന് മെഡിക്കല്‍സംഘം നിര്‍ദ്ദേശം നല്‍കി.

sameeksha-malabarinews

തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ വൈകാതെ മെഡിക്കല്‍ കോളേജിലെത്തും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊവിഡ് വിദഗ്ധന്‍ ഡോ അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചിരുന്നു.ഒരാഴ്ച മുന്‍പാണ് ജയരാജന് കൊവിഡ് സ്ഥിരീകരിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!