Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 383 പേര്‍ക്ക് രോഗമുക്തി; 220 പേര്‍ക്ക് രോഗം

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 212 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 4,282 പേര്‍...

മലപ്പുറം:ജില്ലയില്‍ ഇന്ന്  383 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,991 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 220 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 212 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഏഴ് പേരും രോഗബാധിതരായി. ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയെതെങ്കിലും ജാഗ്രത കൈവിട്ടാല്‍ കണക്കുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്നും പൂര്‍ണമായും വൈറസ് മുക്തമാകുന്നത് വരെ ആരോഗ്യ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലയിലിപ്പോള്‍ 20,500 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,282 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 342  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 125 പേരും 107 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 525 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

sameeksha-malabarinews

നേരിട്ട് ആശുപത്രികളില്‍ പോകരുത്

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

തിങ്കളാഴ്ച (ജനുവരി 25) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 02
ആലങ്കോട്  01
ആലിപ്പറമ്പ്  01
അമരമ്പലം  02
ആനക്കയം  04
അങ്ങാടിപ്പുറം  12
അരീക്കോട്  01
ചാലിയാര്‍ 02
ചീക്കോട് 02
ചേലേമ്പ്ര  02
ചെറിയമുണ്ടം 01
ചെറുകാവ്  02
ചുങ്കത്തറ  01
എടപ്പാള്‍  01
എടവണ്ണ  02
എടയൂര്‍ 02
ഇരിമ്പിളിയം 01
കാലടി 01
കാളികാവ്  01
കല്‍പകഞ്ചേരി 02
കണ്ണമംഗലം 01
കരുളായി  01
കാവനൂര്‍  03
കീഴാറ്റൂര്‍  05
കോഡൂര്‍ 01
കൊണ്ടോട്ടി  06
കൂട്ടിലങ്ങാടി  02
കുറുവ  04
കുഴിമണ്ണ 02
മക്കരപ്പറമ്പ് 01
മലപ്പുറം  19
മമ്പാട്  03
മഞ്ചേരി  06
മങ്കട  21
മാറഞ്ചേരി  02
മൂന്നിയൂര്‍  02
മൂര്‍ക്കനാട്  04
മൂത്തേടം  01
മുതുവല്ലൂര്‍  05
നെടിയിരുപ്പ് 01
നിലമ്പൂര്‍  10
ഒഴൂര്‍ 03
പള്ളിക്കല്‍ 03
പാണ്ടിക്കാട്  02
പരപ്പനങ്ങാടി 02
പെരിന്തല്‍മണ്ണ  07
പെരുമണ്ണ ക്ലാരി 01
പൊന്മള 01
പൊന്നാനി  02
പുലാമന്തോള്‍  02
പുളിക്കല്‍  03
തവനൂര്‍  01
തേഞ്ഞിപ്പാലം 03
തൃക്കലങ്ങോട്  03
തുവ്വൂര്‍  01
തിരൂര്‍  04
തിരൂരങ്ങാടി  01
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി  03
വള്ളിക്കുന്ന്  02
വാഴക്കാട്  09
വാഴയൂര്‍ 12
വഴിക്കടവ്  03
വെളിയങ്കോട് 01
വേങ്ങര  01
വെട്ടത്തൂര്‍ 02
വണ്ടൂര്‍ 03

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!