
ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ മത്സ്യം എത്തിക്കാന്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ പുതിയതായി ആറ് ഫിഷ് മാര്‍ട്ടുകള്‍ കൂടി ജനുവരി 27 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഫിഷ് മാര്‍ട്ടുകളുടെ ഉദ്ഘാടനം ജനുവരി 27ന് രാവിലെ 11 മണിയ്ക്ക് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊല്ലം ജില്ലയിലെ അറയ്ക്കല്‍, പവിത്രേശ്വരം, പത്തനംതിട്ട ജില്ലയിലെ ശബരിഗിരി, മെഴുവേലി, എറണാകുളം ജില്ലയിലെ ഒക്കല്‍, മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി, സഹകരണ സ്ഥാപനങ്ങളിലാണ് ഫിഷ് മാര്‍ട്ടിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്.


സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഒരു ആധുനിക രീതിയിലുള്ള മത്സ്യ വിപണന കേന്ദ്രമെങ്കിലും ആരംഭിക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫിഷ് മാര്‍ട്ടുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
പച്ച മത്സ്യം ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡിന്റെ 46 ഫിഷ് മാര്‍ട്ടുകളും 33 സര്‍വ്വീസ് സഹകരണ ഫ്രാഞ്ചൈസി മാര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്.