Section

malabari-logo-mobile

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ;കെ.എസ് ചിത്രക്ക് പത്മഭൂഷണ്‍, എസ്.പി.ബി ക്ക് പത്മവിഭൂഷണ്‍

HIGHLIGHTS : ന്യൂഡല്‍ഹി : പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍  എസ്.പി. ബാലസുബ്രഹ്‌മണ്യം അടക്കം 7 പേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം . ഗായിക ക...

ന്യൂഡല്‍ഹി : പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍  എസ്.പി. ബാലസുബ്രഹ്‌മണ്യം അടക്കം 7 പേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം . ഗായിക കെ എസ് ചിത്രക്ക് പത്മഭൂഷണും കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് പത്മവിഭൂഷണ്‍ ലഭിച്ചു.മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അര്‍ഹയായി.

തരുണ്‍ ഗെഗോയ്, രാംവിലാസ് പാസ്വാന്‍ എന്നിവര്‍ക്കും പത്മഭൂഷണുണ്ട്. ഇരുവര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം.

sameeksha-malabarinews

മലയാളികളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ എം നമ്പ്യാര്‍, കെ കെ രാമചന്ദ്രപുലവര്‍, ബാലന്‍ പൂതേരി, ധനഞ്ജയ് ദിവാകര്‍ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. സമുദ്ര ഗവേഷകന്‍ അലി മണിക് ഫാന്‍ ഉള്‍പ്പെടെ 102 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം.

പത്മവിഭൂഷണ്‍ നേടിയവര്‍

1. ഷിന്‍സോ ആബെ
2. എസ്.ബി.ബാലസുബ്രഹ്‌മണ്യം (മരണാനന്തരം)
3. ഡോ.ബെല്ലെ മോനാപ്പ ഹെഗ്‌ഡെ
4. നരിന്ദെര്‍ സിങ് കാപാനി (മരണാനന്തരം)
5. മൗലാനാ വാഹിദുദ്ദിന്‍ ഖാന്‍
6. ബി.ബി.ലാല്‍
7. സുദര്‍ശന്‍ സാഹു

പത്മഭൂഷണ്‍ നേടിയവര്‍

1. കെ.എസ്. ചിത്ര
2. തരുണ്‍ ഗൊഗോയി (മരണാനന്തരം)
3. ചന്ദ്രശേഖര്‍ കാംബ്ര
4. സുമിത്ര മഹാജന്‍
5. നിപേന്ദ്ര മിശ്ര
6. രാം വിലാസ് പാസ്വാന്‍ (മരണാനന്തരം)
7. കേശുബായ് പട്ടേല്‍ (മരണാനന്തരം)
8. കല്‍ബെ സാദിഖ് (മരണാനന്തരം)
9. രജ്‌നികാന്ത് ദേവിദാസ് ഷ്രോഭ്
10. തര്‍ലോച്ചന്‍ സിങ്

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!